Malayalam
പ്രാര്‍ത്ഥനാ വിത്ത്
ആംസ്റ്റര്‍ഡാമിലെ റയ്യിക്ക് മ്യൂസിയത്തില്‍ വച്ച് ആരോ എന്റെ ശ്രദ്ധ മധ്യകാലഘട്ടത്തിലെ ഒരു വസ്തുവിലേക്ക് എത്തിച്ചു. പനത്തടികൊണ്ട് നിര്‍മ്മിച്ച ഒരു പന്ത്, അത് രണ്ട് ഭാഗമായി വിഭജിച്ചിരിക്കുന്നു. ഇരുപാതികളും സൂക്ഷ്മമായി മുറിച്ചിരിക്കുന്നതിനാല്‍ തന്നെ ഈശോയുടെ ജനനവും കുരിശുമരണവും എന്നുവേണ്ട നിരവധി ചിത്രങ്ങള്‍ വളരെ വ്യക്തമായി കാണാന്‍ കഴിയും, കൂടാതെ ഒരു ചെറിയ അലമാര പോലെ അത് യോജിക്കപ്പെട്ടും ഇരുന്നു. ആകെ വസ്തു ഒരു തകിടു പന്തില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് പോലെയാണ് ഇരിക്കുന്നത്. പിന്നീടത് ഒരു തുകല്‍ സഞ്ചിയില്‍ വെച്ചിരിക്കുന്നു- ബൈബിളിന്റെ ഒരു ചുരുക്ക രൂപം. തീര്‍ച്ചയായും ഇത് നിര്‍മ്മിച്ചിരിക്കുന്നത് യാത്രകളില്‍ കയ്യില്‍ കരുതാനുള്ള സൗകര്യത്തിനാണ്.
അനേകം വര്‍ഷങ്ങള്‍ക്ക് ശേഷം പ്രാര്‍ത്ഥന വിത്തിലേക്ക് ഒരു പുതുജീവന്‍ നിശ്വസിക്കാന്‍ ഞാന്‍ വെല്ലുവിളിക്കപ്പെട്ടു. ഇപ്പോള്‍ അത് പരന്നതും ശൂന്യവും ആണ്, എന്നാല്‍ നിങ്ങള്‍ക്ക് അതില്‍ നിങ്ങളുടെ പേര്, തീയതി, ചിഹ്നങ്ങള്‍ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ എഴുതാവുന്നതാണ്. വിത്ത് ഒരിടത്ത് വയ്ക്കാന്‍ എളുപ്പമായതിനാല്‍ നിങ്ങള്‍ക്ക് എപ്പോഴും നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ കയ്യില്‍ കൊണ്ടുനടക്കാവുന്നതാണ്. നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുകയോ അതോ ഏതെങ്കിലും ഒരു പ്രാര്‍ത്ഥന വിഷയം ഒഴിവാക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുകയോ ചെയ്യുകയാണെങ്കില്‍ ഒരു സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ അത് മായിച്ചു കളയാവുന്നതാണ്. അതുവഴി പുതിയൊരു പ്രാര്‍ത്ഥനയ്ക്കുള്ള സ്ഥലം നിങ്ങള്‍ക്ക് ലഭിക്കുന്നു.
Wird noch geprüft
Dieser Text wird noch von jemandem geprüft, der die Sprache liest.